പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കുവൈത്തില്‍ 60 കഴിഞ്ഞവര്‍ക്ക് അനുകൂല നടപടി വരുന്നതായി റിപ്പോര്‍ട്ട്‌

kuwait-visa

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആലോചന. മൂന്ന് വർഷത്തെ നിയന്ത്രണത്തിന് ശേഷമാണ് ഇത്. തീരുമാനം പുനഃപരിശോധിക്കാൻ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് മാനവ ശേഷി സമിതി അധികൃതർക്ക് പ്രത്യേകം നിർദേശം നൽകിയതായി  പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യം വിട്ടതോടെ പരിചയ സമ്പന്നരായ അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. 2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

Read Also: ദുബായിലെ ഹോട്ടലിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

ഈ തീരുമാനം അനുസരിച്ച്  ഈ വിഭാഗത്തിൽ പെട്ടവർക്ക് താമസ രേഖ പുതുക്കുന്നതിന് ഫീസ്, ഇൻഷുറൻസ് ഉൾപ്പെടെ പ്രതിവർഷം 1,000 ദിനാറോളം ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ  ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടേണ്ടി വന്നത്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന കരാർ കമ്പനികളിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസം ഈ  നിയന്ത്രണം എടുത്തുമാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News