പ്രിന്റിംഗ് നിർത്തലാക്കി; കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ്

kuwait

കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ് മാത്രമേ ലഭിക്കൂ. എല്ലാത്തരം ഡ്രൈവിംഗ് പെർമിറ്റുകളും ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി ലഭ്യമാകും. വിവിധ ഡ്രൈവിംഗ് പെർമിറ്റുകളുടെ പ്രിന്റിംഗ് നിർത്തലാക്കിയതായ സാഹചര്യത്തിലാണ് ഇത് .ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ പെർമിറ്റുകൾ പ്രവാസികൾക്ക് മാത്രമാണ് ലഭിക്കുകയെന്നും ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചു.

വ്യക്തിഗത ഡ്രൈവിംഗ് പരിശീലകർ, ഫെയർ സർവീസ്, ഓൺ ഡിമാൻഡ് ഫെയർ സർവീസ്, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ, പൊതു ബസുകൾ, വാനുകൾ, മൊബൈൽ നിരക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഡ്രൈവിംഗ് പെർമിറ്റുകളുടെ പ്രിന്റിംഗ് നിർത്തലാക്കിയത്. ഇനി മുതൽ ഈ ആപ്പിലൂടെ കിട്ടുന്ന ഡിജിറ്റൽ പതിപ്പ് മതിയാകും.

ALSO READ: ഒമാനിൽ സെമി സ്‌കിൽഡ് തൊഴിലുകളിൽ ഇനി പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ല

അതേസമയം ജോലി ആവശ്യത്തിനായി കുവൈത്തിന് പുറത്തേക്ക് പോകുന്നവർക്ക് ജോലി സ്വഭാവം കണക്കിലെടുത്ത് ഫിസിക്കൽ ഡ്രൈവിംഗ് ലൈസൻസുകളും പെർമിറ്റുകളും തുടരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News