കുവൈറ്റ് അമീര്‍ അന്തരിച്ചു

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയില്‍ ആയിരുന്നു.

2020 സെപ്റ്റംബറില്‍ ശൈഖ് സബ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചതിന് പിന്നാലെ കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍-അഹ്‌മദ് കുവൈറ്റ് അമീറായി ചുമതലയേറ്റത്. 1962 ല്‍ 25-ാം വയസില്‍ ഹവല്ലി ഗവര്‍ണറായാണ് ഷെയ്ഖ് നവാഫ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

Also Read : അര്‍പ്പുതമ്മാള്‍ കാത്തിരുന്നത് വെറുതെയായില്ല; 76ാം വയസില്‍ സ്വപ്‌ന സാക്ഷാത്കാരം

16 വര്‍ഷം ഗവര്‍ണ്ണറായ തുടര്‍ന്ന അദ്ദേഹം 1978 മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രിയായും തുടര്‍ന്ന് പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1994 ഒക്ടോബറില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു.

തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്ന് വര്‍ഷം നിയമിതനായ ശൈഖ് നവാഫ്, 2006 ഫെബ്രുവരിയില്‍ കിരീടാവകാശിയായി ചുമതലയേറ്റു. 2020 ല്‍ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി അദ്ദേഹം മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News