കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു; പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് അമീര്‍ ഷെയ്ഖ് മിഷല്‍ അല്‍ അഹമദ് അല്‍ സബാഹ്

കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീര്‍ ഷെയ്ഖ് മിഷല്‍ അല്‍ അഹമദ് അല്‍ സബാഹ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ അനിശ്ചിത കാലത്തേക്ക് അമീറിനും മന്ത്രിസഭക്കും മാത്രമായിരിക്കുമെന്നും, രാജ്യത്ത് ഉടനൊന്നും തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ അസംബ്ലി പിരിച്ചുവിട്ടാല്‍ രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിലവിലുള്ള ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടതൊടൊപ്പം ഭരണഘടനയിലെ ഈ വകുപ്പു ഉള്‍പ്പെടെയുള്ള ചിലത് നാല് വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് റദ്ദാക്കിയിട്ടുമുണ്ട്.

നിലവിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തുന്നതിനുള്ള പഠനങ്ങള്‍ നടത്തി, രാജ്യത്ത് പുതിയ തെരെഞ്ഞെടുപ്പ് രീതി ആവിഷ്‌കരിക്കുമെന്നും അമീരി ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ ജനാധിപത്യ സംവിധാനത്തെ രാജ്യന്തര തലത്തില്‍ അപഹാസ്യമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും, വര്‍ഷത്തില്‍ ഒന്നില്‍ അധികം തവണ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട സ്ഥിതി വിശേഷം നിരന്തരമായി സംജാതമായത് രാജ്യത്തിന്റെ യശസിനേറ്റ കളങ്കമാണെന്നു അമീര്‍ രാജ്യത്തോട് ടെലിവിഷന്‍ വഴി നടത്തിയ അബിസംബോധയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News