കുവൈത്തിൽ പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഔദ്യോഗിക രേഖയായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. സാഹേൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പുകൾ എന്നിവ വഴിയുള്ള പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ എല്ലാ സർക്കാർ, സർക്കാർ ഇതര ഇടപാടുകളിലും ഔദ്യോഗിക രേഖയായി അംഗീകരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച തീരുമാനം അധികൃതർ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
ഈ അടുത്തിടെ പ്രവാസികൾക്ക് കാർഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നത് നിർത്തലാക്കിയിരുന്നു. പകരം സഹേൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പുകൾ വഴി ഡിജിറ്റൽ രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസ് ആണ് നൽകി വരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേ സമയം, കുവൈറ്റിൽ ബയോമെട്രിക് നടപടികൾ പൂർത്തീകരിക്കാൻ അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്. ഏകദേശം, ഒരു വർഷത്തോളം സമയമാണ് അധികൃതർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടി അനുവദിച്ചിരുന്നത്. ഡിസംബർ 31 നു ശേഷവും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ മുഴുവൻ സർക്കാർ ഇടപാടുകളും ബാങ്ക് ട്രാന്സക്ഷനും മരവിപ്പിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here