‘കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം തെറ്റ്’, മരണപ്പെട്ടതും, ചികിത്സയിൽ കഴിയുന്നതും നമ്മളുടെ ആളുകൾ; സർക്കാർ കൂടെയുണ്ട്: മന്ത്രി വീണാ ജോർജ്

കുവൈറ്റിലെ ദുരന്തമുഖത്തേക്കുള്ള യാത്ര നിഷേധിച്ച കേന്ദ്രത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന് കേരളത്തോടുള്ളത് തെറ്റായ സമീപനമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തൊക്കെ വന്നാലും ഈ സഹോദരങ്ങളുടെ കുടുംബങ്ങളെ സർക്കാർ ചേർത്ത് പിടിക്കുമെന്നും, ദുരന്തമുഖത്ത് ഇത്തരമൊരു സമീപനം ഒരിക്കലും കാണിക്കാൻ പാടില്ലാത്തതാണെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: ‘റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം’, പാട്ടുപാടി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ പുറത്ത്; വിമർശനം ശക്തം

‘കേരള സർക്കാർ ഔദ്യോഗികമായി ഞ്ഞങ്ങളെ അയക്കാൻ തീരുമാനിച്ചതാണ്. പക്ഷെ യാത്ര അനുമതി കേന്ദ്രം നൽകിയില്ല. ചീഫ് സെക്രട്ടറി തലത്തിലും, റെസിഡൻസ് കമ്മിഷണറും ആയി ബന്ധപ്പെട്ട് എല്ലാ പേപ്പറുകളും തയാറാക്കിയതാണ്. അവസാന നിമിഷം വരെ പോകാനുള്ള ശ്രമം നടത്തി’, ആരോഗ്യമന്ത്രി പ്രതികരിച്ചു.

ALSO READ: ‘തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണം’, വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് അറസ്റ്റിൽ

‘ഏറ്റവുമധികം മരണപെട്ടത് മലയാളികളാണ്. എന്നിട്ടും കേന്ദ്രം സ്വീകരിച്ച ഈ നിലപാട് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. കേന്ദ്രത്തിന് അസഹിഷ്ണുത ഉണ്ടെന്ന് വേണം മനസിലാക്കാൻ. പോകാൻ ഞങ്ങൾക്ക് വ്യക്തമായൊരു കാരണം ഉണ്ടല്ലോ. അവിടെ മരണപെട്ടതും, ചികിത്സയിൽ കഴിയുന്നതും ഭൂരിഭാഗവും നമ്മളുടെ ആളുകളാണ്. കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചത്. നമ്മളുടെ ആളുകളുടെ ഒപ്പം നിക്കാനുള്ള അനുമതിയാണ് നിഷേധിക്കപ്പെട്ടത്’, വീണാ ജോർജ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News