കുവൈറ്റില്‍ താന്‍ ഉറങ്ങിയിരുന്ന അതേ മുറിയില്‍ കഴിഞ്ഞിരുന്ന മകന്‍; സിബിന്റെ വിയോഗം താങ്ങാനാവാതെ പിതാവ്

രാജ്യത്തിനെയാകെ നടുക്കത്തിലാക്കിയാണ് കുവൈറ്റിലെ കെട്ടിടത്തിലെ തീപിടിത്ത വാര്‍ത്തയെത്തിയത്. മരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍. അതില്‍ മലയാളികളാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികളും കേട്ടത്. ജോലിഭാരമെല്ലാം തീര്‍ത്ത് നാട്ടിലേക്ക് മടങ്ങുന്ന ദിവസത്തിനായി കാത്തിരുന്നവരാണ് മരിച്ചവരിലേറെയും. അതിലൊരാളാണ് മരിച്ച പത്തനംത്തിട്ട കോഴഞ്ചേരി കീഴ്‌വായ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാം.

ALSO READ:  കന്നട നടൻ ദർശൻ തുഗുദീപ കൊലപാതക കേസിൽ അറസ്റ്റിലായ സംഭവം; കുറ്റമേൽക്കാൻ മൂന്നുപേർക്ക് പണം നൽകിയെന്ന് പൊലീസ്

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭാര്യയുമായി സംസാരിച്ചിരുന്നു സിബിന്‍. വരുന്ന ആഗസ്റ്റ് 18നാണ് സിബിന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍. പിറന്നാള്‍ ആഘോഷിക്കാനായി നാട്ടിലെത്താന്‍ കാത്തിരിക്കുകയായിരുന്നു കുടുംബവും. എന്നാല്‍ മകന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാതെ നിറകണ്ണുകളോട് കൂടിയിരിക്കുകയാണ് പിതാവ് എബ്രഹാം.

ALSO READ:  കുവൈറ്റ് ദുരന്തം; മരണപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി

താന്‍ ജോലി ചെയ്ത അതേ കമ്പനിയില്‍ മകനും ജോലി കിട്ടിയപ്പോള്‍ എബ്രഹാമിന് ആശ്വാസമായിരുന്നു, ഒപ്പം സന്തോഷവും. താന്‍ ഉറങ്ങിയിരുന്ന അതേ മുറിയിലായിരുന്നു മകനുമെന്ന് അദ്ദേഹം പറയുന്നു. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായെന്ന് അറിഞ്ഞപ്പോഴും എബ്രഹാമിന് പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ മറിച്ചായിരുന്നു വിധി. ആശ്വസിപ്പിക്കാനെത്തുന്ന ബന്ധുക്കളോട് വിഷമം ഉള്ളിലൊതുക്കി മറുപടി പറയുകയാണ് എബ്രഹാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News