കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ തമിഴ്‌നാട് സ്വദേശികളും

കുവൈറ്റിലെ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി കേന്ദ്രമന്ത്രി കെഎസ് മസ്താന്‍ വ്യക്തമാക്കി. തഞ്ചാവൂര്‍, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ കറുപ്പന്‍, വീരസാമി മാരിയപ്പന്‍, ചിന്നദുരൈ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് ഷെരീഫ്, ഗുനാഫ് റിച്ചാര്‍ഡ് റായ് എന്നിവരാണ് മരിച്ചത്. ഇതുവരെ 46 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പീനികളും മരിച്ചതായാണ് വിവരം.

ALSO READ:   ‘ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നു, ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു’, ബോളിവുഡ് ചിത്രം ഹമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി

അതേസമയം തമിഴനാട് സ്വദേശികളെ കുറിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കുവൈറ്റിലെ തമിഴ് സംഘടനകളാണ് മരിച്ചവരുടെ വിവരങ്ങള്‍ കൈമാറിയത്. വിദേശത്തെ തമിഴ് സംഘടനകള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം മരിച്ചവരെ തിരിച്ചറിയാന്‍ കാലതാമസം വരും.ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടന്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ:  നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ എസ്എഫ്‌ഐ പ്രതിഷേധം

മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വ്യോമസേന സജ്ജമാണ്. ദില്ലി ഹിന്‍ഡണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ വിമാനം ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. വ്യോമസേനയുടെ C-130J ഹെര്‍കുലീസ് വിമാനമാണ് തയ്യാറായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration