കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം: മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കുവൈത്തിലെ മംഗഫില്‍ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കുവൈത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി.ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഷിബു വർഗീസ്,തോമസ് ജോസഫ്,പ്രവീൺ മാധവ് സിംഗ്,ഷമീർ ,ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ,കേളു പൊന്മലേരി, സ്റ്റീഫിൻ എബ്രഹാം സാബു,അനിൽ ഗിരി ,മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്,മുരളീധരൻ പി.വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു,സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ,ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ച 21 പേർ.

മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News