കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനയ്യായിരം ഡോളർ ധനസഹായം നൽകാൻ കുവൈത്ത് സർക്കാർ

കുവൈത്തിലെ മംഗഫിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധന മായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തുക മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക.

Also Read: ‘ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി’, എംഎൽഎ കിരണ്‍ ചൗധരിയും മകളും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് സംഭവ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവച്ചിരുന്നു. എന്നാൽ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല. അപകടത്തിൽ 24 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 3 ഫിലിപ്പീനോകളും ഉൾപ്പെടെ 49 പേരാണ് മരണമടഞ്ഞത്. ഒരാളുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.

Also Read: ‘ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നു, ഉടനെ താഴെ വീഴും, മോദിയുടെ ക്യാമ്പുകളിൽ അതൃപ്തി, രഹസ്യ വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News