കുവൈറ്റില്‍ പ്രവാസികൾക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാൻ സാധ്യത

kuwait-pravasi-fee-hike

കുവൈറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിച്ചേക്കും. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ തീരുമാനങ്ങളുടെ ഭാഗമായാണിത്. പ്രവാസികള്‍ , സന്ദര്‍ശകര്‍ എന്നിവരുടെ റസിഡന്‍സി ഫീസ്, സര്‍വീസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ച് വരുകയാണന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫസാം വ്യക്തമാക്കി.

കുവൈത്ത് പൗരന്മാര്‍ക്കോ പ്രാദേശിക ബിസിനസുകള്‍ക്കോ നിലവില്‍ നികുതി ഏര്‍പ്പെടുത്തില്ല. സര്‍ക്കാര്‍ കാര്യക്ഷമത മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുക, നികുതി നീതി ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സാമ്പത്തിക, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലാണ് രാജ്യം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അല്‍-ഫാസം അറിയിച്ചു.

Read Also: കുവൈത്തിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ നീക്കം; 1,81,000 പേരെ ബാധിക്കും?

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഈ മാസം മുതല്‍ വരുമാനത്തിന്റെ 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി പ്രതിവര്‍ഷം രണ്ടര കോടി ദിനാര്‍ സര്‍ക്കാരിന് വരുമാനം പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News