കുവൈത്തിൽ ഇനി സാങ്കേതിക വിദഗ്ധർക്ക് അക്കാദമിക്ക് യോഗ്യതകളുമായി പൊരുത്തപ്പെട്ട തസ്തികയിലേ വിസ അനുവദിക്കൂ

കുവൈത്തിൽ സാങ്കേതിക വിദഗ്ധരായ തൊഴിലാളികൾക്ക് വിസ അനുവദിക്കണമെങ്കിൽ അവരുടെ അക്കാദമിക് യോഗ്യതകൾ റിക്രൂട്ട് ചെയ്യുന്ന ജോലിയുടെ തസ്തികയുമായി പൊരുത്തപ്പെടണമെന്ന് മാനവ ശേഷി സമിതി അറീയിച്ചു. ആവശ്യമായ യോഗ്യതകൾ ഇല്ലാത്തവരെ ഇത്തരം തസ്തികകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതനുസരിച്ച്, വിദേശ രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വിദഗ്ദരായ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നിയന്ത്രണം കർശനമാകാണാന് മാനവ ശേഷി സമിതി അധികൃതർ ലക്ഷ്യമാക്കുന്നത്.

Also Read; നേപ്പാളിൽ ഭൂചലനം; രണ്ടാമത്തെ ഭൂചലനം റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി

വാണിജ്യ സന്ദർശന വിസയിൽ എത്തുന്ന വിദഗ്ധ തൊഴിലാളികൾക്ക് അതെ സ്ഥാപനത്തിലേക്ക് മാത്രമേ വിസ മാറ്റം അനുവാദം നൽകേണ്ടതുള്ളൂ എന്ന നിർദ്ദേശവും അധികൃതർ മുന്നോട്ടുവെക്കുന്നുണ്ട്. വിദേശത്ത് നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്ക് സ്ഥാപനങ്ങൾ സഹേൽ വഴി അപേക്ഷ സമർപ്പിക്കണമെന്നും മാനവ ശേഷി സമിതി അധികൃതർ അറിയിച്ചു.

Also Read; ലോറി ഡ്രൈവറെ ക്രൂരമായി മർദിച്ച് ക്വാറി ഉടമകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News