ഗാസയിലേക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്

പലസ്തീനികൾക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്. സഹായ വസ്തുക്കളുമായി കുവൈറ്റിൽ നിന്ന് 27 മത് വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. 40 ടൺ ഭക്ഷണവും മെഡിക്കൽ സാമഗ്രികളും ടെന്റുകളും അടങ്ങുന്നതാണ് ഗാസയിലേക്ക് കുവൈറ്റ് നൽകിയ സഹായത്തിൽ ഉൾപ്പെടുന്നത്.

ALSO READ: അപവാദ പ്രചരണത്തിന്റെ പിന്നില്‍ ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കോടാലിപ്പിടികൾ; മന്ത്രി അഹമ്മദ് ദേവർകോവിൽ

കുവൈറ്റ് ഭരണകൂടത്തിന്റെ മാനുഷിക പങ്ക് പ്രകടമാകുന്നതാണ് സഹായ സാമഗ്രികളെന്ന് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു. കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ അയക്കുമെന്ന് അൽ സെയ്ദ് പറഞ്ഞു.

ALSO READ: സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News