കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ട് ബുധനാഴ്ച നടക്കുമെന്ന് ഇന്ത്യൻ എംബസി അറീയിച്ചു. എംബസിയിൽ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന ഓപ്പൺ ഹൗസിനു ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈഖയും എംബസിയിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥരും നേതൃത്വം നൽകുമെന്നും എംബസി വാർത്താ കുറിപ്പിൽ പറഞ്ഞു. വിവിധ പരാതികളും പ്രശ്നങ്ങളും എംബസിയുടെ മുന്നിൽ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് എംബസി അറിയിപ്പിൽ പറഞ്ഞു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 11 മുതൽ ആരംഭിക്കുമെന്നും എംബസി വൃത്തങ്ങൾ വാർത്താകുറിപ്പിൽ പറഞ്ഞു.
അതേ സമയം, യുഎഇ യിലെ പൊതുമാപ്പ് പദ്ധതിയിലൂടെ 15000 ഇന്ത്യക്കാർക്ക് സഹായമെത്തിച്ചതായി അറിയിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. 3700 പേർക്ക് എക്‌സിറ്റ് പെർമിറ്റ് നൽകിയതായും കോൺസുലേറ്റ് അറിയിച്ചു. സെപ്തംബർ ഒന്നു മുതൽ ഡിസംബർ 31 വരെയായിരുന്നു യുഎഇയിൽ പൊതുമാപ്പ് നിലവിലുണ്ടായിരുന്നത്. യുഎഇയിൽ പൊതുമാപ്പ് നിലവിലുണ്ടായിരുന്ന നാലുമാസക്കാലത്തിനിടെ പതിനയ്യായിരം ആളുകളാണ് വിവിധ സേവനങ്ങൾക്കായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here