54 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കും; ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി കുവൈറ്റ്

ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് കുവൈറ്റ് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി. കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ജഹ്‌റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ ദൈഹാനി വ്യക്തമാക്കി.

ALSO READ:ഐസിസി ടി20 ലോകകപ്പിനുള്ള അസിസ്റ്റന്റ് കോച്ചായി കീറോൺ പൊള്ളാർഡ്

ഇതേതുടർന്ന് ഭക്ഷ്യ സ്ഥാപനങ്ങൾക്കായി 1,300 പുതിയ ലൈസൻസുകളാണ് 2023ല്‍ നൽകിയത്. 910 നിയമലംഘനങ്ങള്‍ കണ്ടെത്തി. 2,400 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന തരത്തില്‍ ശക്തമായ പരിശോധന ക്യാമ്പയിനുകളും നടന്നു.

ALSO READ:ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; ഇരട്ട വെള്ളി മെഡല്‍ നേടി മലയാളി താരം അബ്‌ന
അതേസമയം സൗദി അറേബ്യയിലെ അല്‍ബാഹ നഗരസഭക്ക് കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് ഈ മാസം ആദ്യ പകുതിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. നിയമ ലംഘനങ്ങൾക്ക് 11 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 700 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി അൽബാഹ മേയർ ഡോ. അലി അൽസവാത്ത് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News