കുവൈത്തിൽ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിർത്തിവെപ്പിച്ചു

kuwait

കുവൈത്തില്‍ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിര്‍ത്തിവെപ്പിച്ചു. സാല്‍മിയയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിപാടി നടക്കുന്ന ഹാളിനു മുന്നില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

പരിപാടി ആരംഭിച്ചതോടെ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്ല യൂസുഫ് നേരിട്ട് സ്ഥലത്തെത്തി പരിപാടി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹാളില്‍ ഡി ജെ ഡാന്‍സ്, ഉച്ചത്തിലുള്ള സംഗീതം മുതലായ പരിപാടികള്‍ നടക്കുന്നതിനു ഇടയിലാണ് മന്ത്രി എത്തിയത്.

Read Also: കുവൈത്തിൽ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിർത്തിവെപ്പിച്ചു

പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരോട് പിരിഞ്ഞു പോകുവാന്‍ ആവശ്യപ്പെട്ട മന്ത്രി, സംഘാടകര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സംശയാസ്പദമായ ഏതെങ്കിലും അനധികൃത ഒത്തുചേരലുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സുരക്ഷാ ഏജന്‍സിയെ വിവരം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News