കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസകാലങ്ങളിൽ 43.65 ലക്ഷം യാത്രക്കാർ കുവൈത്ത് വഴി യാത്ര ചെയ്തു. വേനൽക്കാലത്താണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. 12,468 വിമാനങ്ങളിലായി 6,40,000 രാജ്യത്തേക്ക് പ്രവേശിച്ചപ്പോള്‍ 8,06,000 പേരാണ് രാജ്യത്ത് നിന്നും പുറപ്പെട്ടത്.
ALSO READ:സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം; വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
ഈ സീസണിൽ 43.65 ലക്ഷം യാത്രക്കാരാണ് കുവൈത്ത് വഴി യാത്ര ചെയ്തതെന്ന് ഡി ജി സി എ ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.നേരത്തെ വിമാനങ്ങളുടെ കാലതാമസവും ലോജിസ്റ്റിക് ജോലികൾ നടപ്പിലാക്കുന്ന കമ്പനികളുമായുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വളരെ വേഗം അവ പരിഹരിക്കുവാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:ഐഎസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍
കഴിഞ്ഞ വർഷത്തെക്കാൾ 15 ശതമാനം വർധനയാണ് ഈ കാലയളവിൽ ഉണ്ടായത്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള യാത്രക്കാരുടെ എണ്ണം ഏകദേശം ആറ് മില്യൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here