കുവൈറ്റിൽ സർക്കാർ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളുടെ ഭാഗമായി സർക്കാർ മന്ത്രാലയങ്ങളും ഏജൻസികളും സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കി തുടങ്ങി. ഞായറാഴ്ച മുതലാണ് വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയത്.
കഴിഞ്ഞ ഒക്ടോബര് മാസത്തിലാണ് സായാഹ്ന ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്. നടപടിക്രമങ്ങൾ ലഘൂകരിച്ചും പൊതുജനങ്ങൾക്ക് അനുയോജ്യമായ വിവിധ സമയങ്ങളിൽ സേവനങ്ങൾ ലഭ്യമാക്കിയും ഇടപാടുകൾ പൂർത്തിയാക്കുന്നതിന് പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സൗകര്യ പ്രദമാകുന്ന തരത്തിലാണ് ഷിഫ്റ്റ് രീതി ക്രമീകരിച്ചിരിക്കുന്നത്.
ALSO READ; ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സ്; തുടർച്ചയായ രണ്ടാം വർഷവും മിഡിൽ ഈസ്റ്റിൽ ദുബായ് ഒന്നാമത്
ഓരോ മന്ത്രാലയങ്ങളും സായാഹ്ന ഷിഫ്റ്റിനായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ പേരും എണ്ണവും നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
ജോലി സമയം ഉച്ചകഴിഞ്ഞ് 3:30 നാണ് ആരംഭിക്കുക. അതെ സമയം, സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയ സമ്പ്രദായം ബാധകമല്ലായെന്നും അധികൃതർ വ്യക്തമാക്കി.
ENGLISH NEWS SUMMARY: As part of decisions aimed at improving the work environment in the government sector in Kuwait, government ministries and agencies have started implementing the evening shift system.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here