പൊതുമാപ്പ് കാലാവധി അവസാനിച്ചു; നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ തുടരുന്നു

കുവൈറ്റിൽ പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം താമസ നിയമലംഘകരെ പിടികൂടുന്നതിനായി വ്യാപകമായ പരിശോധനകൾ തുടരുന്നു . കഴിഞ്ഞ ദിവസം ഫർവാനിയ ഗവർണറേറ്റിൽ നടന്ന പരിശോധനകളിൽ നിരവധി പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പരിശോധനയിൽ താമസനിയമം ലംഘിച്ച നിരവധി പേരാണ് അറസ്റ്റിലായത്.

ALSO READ: ‘വെറുതെ ഒരു ഭാര്യ അല്ല’; കോൺഗ്രസിന്റെ സൈബർ ആക്രമണത്തിനെതിരെ മറുപടിയുമായി ദിവ്യ എസ് അയ്യർ

പിടിയിലായവരെ നിയമനടപടികൾക്കു ശേഷം രാജ്യത്തുനിന്ന് നാടുകടത്തുമെന്നു അധികൃതർ അറീയിച്ചു. താമസ നിയമലംഘകർക്ക് മൂന്നുമാസം അനുവദിച്ച പൊതു മാപ്പ് ജൂൺ 30ന് അവസാനിച്ചതോടെ രാജ്യത്ത് ശക്തമായ പരിശോധനകൾ നടന്നുവരുകയാണ്. പൊതു മാപ്പ് ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടികൾ സ്വീ കരിക്കുമെന്നും ഇത്തരക്കാർക്ക് അഭയം നല്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു മുന്നറീയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: വാക്കു തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്; സംഭവം കൊടുങ്ങല്ലൂരിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News