കുവൈറ്റ് കലാ ട്രസ്റ്റ് പുരസ്‌കാരം കൈരളിന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശരത്ചന്ദ്രന് മന്ത്രി എം ബി രാജേഷ് സമ്മാനിച്ചു

കുവൈറ്റ് കലാ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം കൈരളിന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശരത്ചന്ദ്രന് മന്ത്രി എം ബി രാജേഷ് സമ്മാനിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കായിരുന്നു പുരസ്‌കാരം. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. ചടങ്ങില്‍  14 ജില്ലകളില്‍ നിന്നും എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും പുരസ്‌കാരം സമ്മാനിച്ചു.

ALSO READ: തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം; അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പറിൽ ഉള്ള കാറിൽ

കലാ ട്രസ്റ്റ് ചെയര്‍മാന്‍ എ കെ ബാലന്‍ അധ്യക്ഷത വഹിച്ച പുരസ്‌കാര ചടങ്ങ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ പുരസ്‌കാരവിതരണം മുന്‍ എംപി എന്‍. എന്‍ കൃഷ്ണദാസ് നിര്‍വഹിച്ചു. മുന്‍ എംഎല്‍എ ടി കെ നൗഷാദ്, പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി ലില്ലീസ്, കല ട്രസ്റ്റ് ഭാരവാഹികളായ കെ. കെ സുദര്‍ശനന്‍, അനൂപ് മങ്ങാട്ട്, ചന്ദ്രമോഹാന്‍ പനങ്ങാട്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങി കൈരളിന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശരത്ചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News