കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരം കൈരളിന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ ശരത്ചന്ദ്രന്; മന്ത്രി എംബി രാജേഷ് അവാർഡ് സമ്മാനിക്കും

കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാര സമർപ്പണം ഈ മാസം 28 ന്. ജൂലൈ 28 ന് വൈകുന്നേരം 3 മണിക്ക് പാലക്കാട് സൂര്യ രശ്മി ഓഡിറ്റോറിയത്തിൽ വെച്ചാണ് പുരസ്‌കാര വിതരണം നടക്കുക. ഈ വർഷത്തെ കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരത്തിന് അർഹനായ കൈരളിന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ ശരത്ചന്ദ്രന് മന്ത്രി എംബി രാജേഷ് അവാർഡ് സമ്മാനിക്കും. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ശരത്ചന്ദ്രൻ പുരസ്‌കാരത്തിന് അർഹനായത്. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Also Read; എല്ലാ സീസണിലും ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമാണ് കേരളം; പുതിയ ആശയം ‘വർക്ക് ഫ്രം കേരള’: മന്ത്രി പി രാജീവ്

ചടങ്ങിൽ വച്ച് 14 ജില്ലകളിൽ നിന്നും എസ്എസ്എൽസി ഉന്നതവിജയം നേടിയ 70 വിദ്യാർഥികൾക്കും പുരസ്കാരം സമ്മാനിക്കും. കല ട്രസ്റ്റ് ചെയർമാൻ എകെ ബാലൻ അധ്യക്ഷത വഹിക്കുന്ന പുരസ്കാര ചടങ്ങിൽ വിദ്യാഭ്യസ പുരസ്കാരവിതരണം മുൻ എംപി എൻഎൻ കൃഷ്ണദാസ് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും സിപിഐഎം ജില്ലാ സെക്രട്ടറിയുമായ ഇഎൻ സുരേഷ്ബാബു, കല ട്രസ്റ്റ് ഭാരവാഹികളായ കെകെ സുദർശനൻ, അനൂപ് മങ്ങാട്ട്, ചന്ദ്രമോഹാൻ പനങ്ങാട് എന്നിവർ പങ്കെടുത്തു.

Also Read; 19ാം നിലയിലെ ബാല്‍ക്കണിയില്‍ ഷമിയെ കണ്ടത് പുലര്‍ച്ചെ 4 മണിക്ക് ;ആത്മഹത്യ നീക്കം വിവരിച്ച് സുഹ്യത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News