കുവൈത്ത്: 60 ക‍ഴിഞ്ഞ ബിരുദധാരികളല്ലാത്ത പ്രവാസികൾക്ക് താമസരേഖ പുതുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു

KUWAIT

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ് പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ ശേഷി സമിതി അധികൃതർ പ്രധാനപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്.

ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ, ബിരുദ ധാരികൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും അധിക ഫീസ് നൽകാതെ തന്നെ, സാധാരണ രീതിയിൽ താമസ രേഖ പുതുക്കാനും, മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് ഇഖാമ മാറ്റം നടത്തുവാനും കഴിയും.

ALSO READ; അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക്, പാർക്കിങ് നിരക്കുകളിൽ മാറ്റം

നേരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് റെസിഡൻസി ഫീസ്, ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം 900 ദിനാറോളം ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് നൂറുക്കണക്കിന് ചെറിയ വരുമാനക്കാരായ പ്രവാസികൾക്കാണ് ജോലി ഉപേക്ഷിച്ച് പോകേണ്ടിവന്നത്. 2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്തെ പരിചയ സമ്പന്നരായ അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 2021 നു മുൻപുള്ള തീരുമാനം പുനഃസ്ഥാപിച്ചത് എന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration