കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ സര്‍വേയ്ക്ക് തുടക്കം

kuwait

കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് ആറ് മാസമായി രാജ്യത്ത് കഴിയുന്ന എല്ലാ സ്വദേശികളെയും പ്രവാസികളേയും സർവേയിൽ ഉൾപ്പെടുത്തും.

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഭാവിയിലെ ആരോഗ്യ നയങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായി രോഗ രീതികള്‍ മനസിലാക്കി ഡാറ്റാബേസ് തയാറാക്കാനുള്ള പദ്ധതിയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുല്ല അല്‍ സനദ് പറഞ്ഞു.രാജ്യത്തെ എല്ലാ താമസക്കാർക്കും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷൻ 2035ന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

ആരോഗ്യ സര്‍വേ എല്ലാ പ്രായത്തിലുള്ള 12,000 ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. രാജ്യത്തുടനീളമുള്ള 8,000 വീടുകളില്‍ നിന്നാവും സര്‍വേ നടത്തുക.സര്‍വേയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഒരു ആരോഗ്യ സംഘം വീടുകൾ സന്ദര്‍ശിക്കും. ഒരു ഡോക്ടര്‍, നഴ്‌സ്, ഫീല്‍ഡ് റിസര്‍ച്ചര്‍ എന്നിവരടങ്ങുന്ന സംഘം സര്‍വേ നടത്തുകയും കുടുംബനാഥന്റെ സമ്മതത്തോടെ ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News