പുതുവര്‍ഷ ആഘോഷ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ പരിശോധനക്കായി പ്രത്യേക ടീമിനെ സജ്ജമാക്കിയതായും മന്ത്രാലയം അറിയിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര – പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ – യൂസഫിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ വിഭാഗത്തിന് അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിന്‍ഡര്‍ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രത്യേകം നിയോഗിക്കും.
സുരക്ഷാ വിഭാഗവുമായി സഹകരിക്കാനും രാജ്യത്തെ നിയമ സംവിധാനങ്ങളെ അനുസരിക്കാനും എല്ലാവരും തയ്യാറാകണമെന്ന് ആഭ്യന്തരമന്ത്രാലയം പ്രത്യേകം ഓര്‍മിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here