കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 6 ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തെരെഞ്ഞെടുപ്പ് വഴി രൂപീകൃതമായ പാര്‍ലമെന്റിനെ കുവൈറ്റ് ഭരണ ഘടന കോടതി അസാധുവാക്കുകയും, 2020 ലെ പാര്‍ലമെന്റ് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പുനസ്ഥാപിക്കപ്പെട്ട 2020 ലെ പാര്‍ലമെന്റ് പിരിച്ചു വിട്ട് കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വര്‍ഷങ്ങളായി ഭരണ അസ്ഥിരത തുടരുന്ന രാജ്യത്ത് കെട്ടുറപ്പുള്ള ഭരണം നയിക്കാന്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, പല തവണ പാര്‍ലമെനെറ്റിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കിലും പാര്‍ലമെന്റും മന്ത്രി സഭയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പലപ്പോഴും പാര്‍ലമെന്റ് പിരിച്ചു വിടുന്നതിലേക്കെത്തിച്ചേരുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ജൂണ്‍ ആറിന് രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here