കുവൈറ്റിലെ എണ്ണ മേഖലയിലെ സ്വദേശിവൽക്കരണം എന്ന ലക്ഷ്യം 2028-ഓടെ 95 ശതമാനത്തിലധികം കൈവരിക്കാൻ കഴിയുമെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി. നിലവിൽ സ്വദേശി ജീവനക്കാരുടെ എണ്ണം 91 ശതമാനത്തിലെത്തിയതായും അധികൃതർ പറഞ്ഞു.
കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളായ, കുവൈറ്റ് ഓയിൽ കമ്പനി, കുവൈറ്റ് നാഷണൽ പെട്രോളിയം കോർപ്പറേഷൻ, കുവൈറ്റ് ഗൾഫ് ഓയിൽ കമ്പനി, കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോട്, 2025 പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വർഷമായി കണക്കാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജിയോളജിയിലും പെട്രോളിയം എഞ്ചിനീയറിംഗിലും ബിരുദം നേടിയവർക്കുള്ളതായിരിക്കും അടുത്ത വർഷം നികത്തുന്ന എണ്ണ വ്യവസായ ജോലികളിലെ ഭൂരിഭാഗം തസ്തികകളെന്നും അധികൃതർ സൂചിപ്പിച്ചു. മെക്കാനിക്കൽ പവർ ട്രാൻസ്മിഷൻ, കെമിക്കൽ ഇൻഡസ്ട്രീസ്, പെട്രോളിയം പര്യവേക്ഷണം എന്നിവയിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ബിരുദധാരികൾക്ക് എണ്ണ വ്യവസായ മേഖലകളിൽ ജോലി ചെയ്യാനുള്ള അവസരവും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here