ഋഷി സുനകിന്റെ പ്രത്യേക ക്ഷണം; ബ്രിട്ടൻ സന്ദർശിക്കാൻ കുവൈത്ത് കിരീടാവകാശി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബ്രിട്ടൻ സന്ദർശിക്കാൻ കുവൈത്ത് കിരീടാവകാശി.കുവൈത്ത് കിരീടാവകാശിയായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആണ് ബ്രിട്ടൻ സന്ദർശിക്കുന്നത്. കിരീടാവകാശിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

also read:വയനാട് ബത്തേരിയിൽ കാളക്കുട്ടിയെ കടുവ കൊന്നു, ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുനം

ഇന്ന് ബ്രിട്ടനിലേക്ക് പോകുന്ന കിരീടാവകാശി ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിൽ പങ്കെടുക്കും. നേരത്തെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു.

also read:‘എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’; കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് മക്ഗ്രാത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News