പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷാവസ്ഥയുടെ ഭാഗമായ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നു കുവൈത്ത് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഇതിനായി വിവിധ സർക്കാർ ഏജൻസികൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു.
Also Read: പ്രിന്റിംഗ് നിർത്തലാക്കി; കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ്
അടിയന്തര ഘട്ടങ്ങളിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ ഡിഫൻസ് നടത്തിവരുന്ന തയ്യാറെടുപ്പുകളും പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്‌ദുല്ല അൽ-സബാഹിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.
രാജ്യ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ- സബാഹ് അറിയിച്ചു. അതേസമയം രാജ്യത്ത് അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പര്യാപ്തമാണെന്ന് വാണിജ്യ മന്ത്രാലയവും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here