കുവൈറ്റിൽ കുടുംബ വിസ നടപടികൾ ആരംഭിക്കുന്നു

കുവൈറ്റിൽ താൽക്കാലികമായി നിർത്തിവെച്ച കുടുംബ വിസ നടപടികൾ പുനഃരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കാണ് വിസ അനുവദിക്കുക. വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യപ്രവർത്തകരുടെ ഭാര്യക്കും മക്കൾക്കുമാണ് കുടുംബ വിസ അനുവദിക്കുന്നത്.

also read:മലയാളി യുവാവ് അജ്മാനിൽ മരിച്ചു

15 വയസുവരെയുള്ള ആൺകുട്ടികൾക്കും 18 വയസ് വരെയുള്ള പെൺമക്കൾക്കുമാണ് വിസ നൽകുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. സഹൽ ആപ്പ് വഴിയാകും വിസ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ ലഭ്യമാവുക. കുടുംബ വിസ നടപടികൾ പുനഃരാരംഭിക്കുന്നതിന്‍റെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്.

also read:അമ്മയുടെയും മകന്റെയും മൃതദേഹം ബെഡ് ബോക്‌സില്‍; മൂത്തമകനെ കാണാനില്ല

കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നത് കഴിഞ്ഞവർഷം ജൂണിലായിരുന്നു താത്കാലികമായി നിർത്തിവെച്ചത്. നിലവിൽ തൊഴിൽ വിസയും, കൊമേഴ്ഷ്യൽ സന്ദർശന വിസയും മാത്രമേ കുവൈറ്റ് നൽകുന്നുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News