കുവൈറ്റിൽ റെസിഡൻസി നിയമ ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴ ജനുവരി 5 മുതൽ നടപ്പിലാക്കി തുടങ്ങും. റെസിഡൻസി ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ നിയമ ലംഘനങ്ങൾ ഒഴിവാക്കാനുമാണ് പിഴകൾ പുതുക്കിയത്. ഇതനുസരിച്ച്, സന്ദർശക വിസയിൽ വന്ന് കാലവധിക്ക് ശേഷം രാജ്യത്ത് തുടർന്നാൽ, പ്രതിദിനം 10 ദിനാർ മുതൽ പരമാവധി 2,000 ദിനാർ വരെയാണ് പിഴ. താത്കാലിക താമസ കാലാവധി അവസാനിച്ച പ്രവാസികൾക്കും താമസ വിസ പുതുക്കാത്തവർക്കും ഇത് ബാധകമാണ്. മുമ്പ് ഇത്തരം നിയമലംഘനങ്ങൾക്കുള്ള പരമാവധി പിഴ 600 ദിനാർ ആയിരുന്നു.
ALSO READ; പ്രവാസികൾ ഈ അവസരം നഷ്ടപ്പെടുത്തരുത്; കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ടിന്
പുതുക്കിയ ഘടനയിൽ, റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്താനുമാണ് തീരുമാനം. കുട്ടികളുടെ ജനനം നാല് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്ത പക്ഷം, പിന്നീട് വരുന്ന കാലതാമസത്തിനു ആദ്യത്തെ ഒരു മാസത്തിനു 2 കുവൈറ്റി ദിനാർ ഓരോ ദിവസവും, ഒരു മാസത്തിനു ശേഷമുള്ള ഓരോ ദിവസത്തിന് 4 ദിനാർ വീതവും പിഴ ഒടുക്കേണ്ടതായും വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here