കുവൈറ്റ് – സൗദി അറേബ്യ റെയിൽവേ പദ്ധതി; 2026ൽ നിർമാണ പ്രവർത്തികൾ ആരംഭിക്കും

കുവൈറ്റ് – സൗദി അറേബ്യ റെയിൽവേ പദ്ധതി 2026ൽ നിർമാണ പ്രവർത്തികൾ ആരംഭിക്കും . ഇരു രാജ്യങ്ങൾ തമ്മിലുള്ള റെയിൽ പാത പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനങ്ങൾ പരസ്പരം അംഗീകരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പദ്ധതി യാഥാർഥ്യ മാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 3,300 യാത്രക്കാരാണ്. യാത്രക്കാരെ കൊണ്ടുപോകാൻ ആറ് ട്രിപ്പുകൾ ഉണ്ടാകും.റെയിൽവേ കുവൈത്തിലെ ഷദ്ദാദിയ പ്രദേശത്ത് നിന്ന് ആരംഭിച്ച് റിയാദിലേക്ക് വരെ നീളും. ഏകദേശം 500 കിലോമീറ്റർ ദൂരം ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താങ്ങാനാവുന്ന തരത്തിൽ ടിക്കറ്റ് നിരക്കുകൾ ക്രമീകരിക്കുമെന്നും ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. നിർമാണം ആരംഭിച്ച് നാലു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.

ALSO READ: ഷുക്കൂര്‍ വക്കീലിത് ആളാകെ മാറിയല്ലോ, ഇതേതാണീ പുതിയ അവതാരം?

പദ്ധതിക്ക് ആവശ്യമുള്ള സ്ഥലവും പാതയും പരിശോധിക്കുന്നതിനും തടസങ്ങൾ മനസിലാക്കി അവ പരിഹരിക്കുന്നതിനുമായി കുവൈത്തിന്റെയും സൗദി അറേബ്യയുടെയും പ്രതിനിധികൾ പരസ്പര സന്ദർശനങ്ങളും കുടിക്കാഴ്ചകളും നടത്തും . ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പദ്ധതി “പ്രാരംഭ രൂപകൽപന” തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ് . വൈകാതെ അന്താരാഷ്ട്ര കമ്പനികൾക്ക് മുമ്പിൽ ടെണ്ടർ നടപടികൾക്കുള്ള വാതിൽ തുറക്കുമെന്നും ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങൾ അറിയിച്ചു .സൗദി കുവൈത്ത് റെയിൽ പദ്ധതി രണ്ട് രാജ്യങ്ങളും തമ്മിലുള്ള റെയിൽവേ ബന്ധം, സാമ്പത്തിക ഏകീകരണം, വ്യാപാരം എന്നിവ മെച്ചപ്പെടുത്തും. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ ഇരു രാജ്യങ്ങളിലുമുള്ള സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ യാത്ര എളുപ്പമാകും.

ALSO READ: ‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News