വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ നിരീക്ഷണം ശക്തമാക്കിയതായി കുവൈറ്റ് സുരക്ഷാ അധികൃതര്‍. വ്യാജ അക്കൗണ്ടുകള്‍ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും അപമാനിക്കുക, വിദേശ ബന്ധങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുക തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്ക് ഇത്തരം അക്കൗണ്ടുകള്‍ വഴി ശ്രമിക്കുന്നുണ്ടെന്നും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ALSO READ:അഗളി വ്യൂ പോയിന്റ് കാണാനെത്തി വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം, ഇത്തരം അക്കൗണ്ടുകള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകളുടെ ഉടമകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സംശയാസ്പദമായ അക്കൗണ്ട് ഉടമകളെ കുറിച്ച് അന്വേഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അവരെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ALSO READ:ആർഎംപി നേതാവ് ഹരിഹരന്റെ അശ്ശീല പരാമർശം; പ്രതിഷേധവുമായി മഹിളാ സംഘടനകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here