കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക്‌ തൊഴിൽ പരാതികൾ അറിയിക്കാൻ ഹോട്ട് ലൈൻ നമ്പർ; മലയാളത്തിലും പരാതിപ്പെടാം

kuwait

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക്‌  തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിന് മാൻപവർ അതോറിറ്റി ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ് പരാതി അറിയിക്കേണ്ടത്. മലയാളത്തിൽ അടക്കം വിവിധ ഭാഷകളിൽ പരാതി അറിയിക്കാം.

Also Read: ഒമാനില്‍ വയര്‍ലെസ് ഡ്രോണുകള്‍ അടക്കം നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ പിടികൂടി

രാജ്യത്ത് ഗാർഹിക തൊഴിലാളികൾ ഏറെയുള്ള മലയാളം, തമിഴ്, ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലും ഇത് സംബന്ധിച്ച അറിയിപ്പ് ഇറക്കിയിട്ടുണ്ട്. രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഹോട്ട് ലൈൻ നമ്പറിന് പുറമെ ഡൊമസ്റ്റിക് ലേബര്‍ ഓഫീസിലും വീട്ടുജോലിക്കാര്‍ക്ക് പരാതികൾ സമര്‍പ്പിക്കാം.

തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാൻപവർ അതോറിറ്റിയുടെ ഈ നടപടി. തൊഴിലിനിടയിൽ നേരിടുന്ന വിവിധ നിയമ ലംഘനങ്ങൾ, പീഡനങ്ങൾ, പ്രശ്നങ്ങൾ എന്നിവയെല്ലാം ഹോട്ട് ലൈൻ വഴി അധികൃതരുടെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News