അനധികൃത താമസക്കാർ കൂടുന്നു; സുരക്ഷ ശക്തമാക്കി കുവൈറ്റ്

താമസനിയമ ലംഘകരെ പിടികൂടാനായി സുരക്ഷാ ക്യാമ്പയിന്‍ ശക്തമാക്കി കുവൈറ്റ്. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് രാജ്യത്തുള്ളതെന്നാണ് അനൌദ്യോഗിക കണക്ക്. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പേരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ്പ നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിന്‍വലിക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, അഹമ്മദി, മുബാറക് അൽ-കബീർ, ഹവല്ലി, സാൽമിയ, മംഗഫ് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും പരിശോധന നടത്തിയത്. അതേസമയം അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

ALSO READ: മാനസിക സമ്മര്‍ദ്ദമാണോ വില്ലന്‍? കരിക്കിന്‍ വെള്ളം ശീലമാക്കിനോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News