ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം നേടി കുവൈറ്റ്ദിനാര്. രണ്ടാം സ്ഥാനത്ത് ബഹ്റൈന്‍ ദിനാറാണ്.മൂന്നാം സ്ഥാനത്ത് ഒമാൻ റിയാൽ ആണ്. ഫോബ്സ് ആണ് ഇക്കാര്യം പുറത്ത്വിട്ടത്. പട്ടികയിൽ ഇന്ത്യ 15-ാം സ്ഥാനത്താണ്.
2023 മേയില്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്തായിരുന്നു. 270.23 ഇന്ത്യൻ രൂപക്കും 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈത്ത് ദിനാർ. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാർ. നാലാമത് ജോർഡനിയൻ ദിനാർ, ജിബ്രാൾട്ടർ പൗണ്ട് , ബ്രിട്ടീഷ് പൗണ്ട് , കായ് മാൻ ഐലൻഡ്, സ്വിസ് ഫ്രാങ്ക് , യൂറോഎന്നിങ്ങനെയാണ് ആദ്യ പത്തിലെ ഒമ്പതു രാജ്യങ്ങളുടെ പട്ടിക.
പട്ടികയിൽ പത്താം സ്ഥാനത്ത് യുഎസ് ഡോളര്‍ ആണ്. ഒരു യു.എസ് ഡോളറിന് 83.10 രൂപയാണ്. 2024 ജനുവരി 10 വരെയുള്ള കറൻസി മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക.
ALSO READ: ദീപം തെളിയിക്കൽ; യഥാർത്ഥ വിശ്വാസികൾ മോദിയുടെ കൗശലം തിരിച്ചറിയണം: ബിനോയ് വിശ്വം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here