പലസ്തീന് പിന്തുണയുമായി കുവൈത്തികള്‍. ഇസ്രേയേൽ പലസ്തിൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പലസ്തീന് പിന്തുണയുമായി കുവൈത്തികള്‍ ഇറാഡ സ്ക്വയറിൽ ഒത്തുകൂടി.
പലസ്തീൻ പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ലെന്നും മേഖലയുടെ വിഷയമാണെന്നുമാണ് യോഗം പറയുന്നത്. സാമൂഹിക-രാഷ്ട്രീയ മേഖലയിലെ വിവിധ സ്വദേശി അറബ് പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
ALSO READ:പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ലോകത്തിന്റെ നിശ്ശബ്ദതയ്‌ക്ക് മുന്നിൽ ഇത്തരം രീതികളോടും കുറ്റകൃത്യങ്ങളോടും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പാര്‍ലമെന്റ് അംഗം അബ്ദുൽ അസീസ് അൽ-സക്കോബി പറഞ്ഞു. അപമാനവും അധിനിവേശവും ആക്രമണവും നേരിടാൻ അറബ് രാഷ്ട്രത്തിന് മുന്നിലുള്ള ഏക പോംവഴി സമരത്തിലെ ജനകീയ ഐക്യദാർഢ്യമാണെന്ന് കുവൈറ്റ് പ്രോഗ്രസീവ് മൂവ്‌മെന്റ് സെക്രട്ടറി ജനറൽ അഹമ്മദ് അൽദീൻ പറഞ്ഞു.
ഫലസ്തീന്‍റെ അന്തസ്സും തത്വങ്ങളും ഉയർത്തിപ്പിടിച്ച് ചെറുത്തുനിൽപ്പില്‍ വിജയിക്കുമെന്ന് പോപ്പുലർ ആക്ഷൻ മൂവ്‌മെന്റിന്റെ പ്രതിനിധി മുഹമ്മദ് അൽ-ദോസരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here