കുവൈറ്റില്‍ ബയോമെട്രിക് കാലാവധി സെപ്റ്റംബര്‍ 30ന് കഴിഞ്ഞിട്ടും വിരലടയാളം നല്‍കാത്ത 35,000-ഓളം സ്വദേശികളുടെ ബാങ്ക് ഉപഭോക്താക്കളുടെ ബാങ്കിംഗ് ഇടപാടുകളും ഇ-സേവനങ്ങളും നിര്‍ത്തിവച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു.
ബാങ്കിംഗ് സേവനങ്ങള്‍ തുടരാന്‍ ബയോമെട്രിക് വിരലടയാളം നല്‍കി സിവില്‍ ഐഡി സാധുത ഉറപ്പാക്കണം. ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ടവര്‍ തങ്ങളുടെ ഗവര്‍ണറേറ്റിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന് കീഴിലുള്ള പേഴ്സണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ സന്ദര്‍ശിച്ച് ബയോമെട്രിക് പൂര്‍ത്തിയാക്കണം.
അതേസമയം, പ്രവാസികള്‍ക്ക് ഡിസംബര്‍ 31 നാണ് ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. പ്രവാസികളില്‍ ഏകദേശം 790,000 പേര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കി രജിസ്‌ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here