കുവൈത്തില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്തെ പുറം ജോലി നിരോധനം ഡെലിവറി തൊഴിലാളികള്‍ക്കും ബാധകമാണെന്ന് മാനവ ശേഷി സമിതി അധികൃതര്‍ വ്യക്തമാക്കി. ഈ സമയങ്ങളില്‍ കടുത്ത ചൂട് കണക്കിലെടുത്ത് ഡെലിവറി തൊഴിലാളികള്‍ പുറത്തിറങ്ങുന്നത് അഭികാമ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഡെലിവറി തൊഴിലാളികള്‍ വാഹനം ഓടിക്കുമ്പോള്‍ നിശ്ചിത വസ്ത്രങ്ങളും ഹെല്‍മറ്റും ധരിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പെട്രോള്‍ സ്റ്റേഷനുകളിലെ തൊഴിലാളികളെ ഉച്ച ജോലി നിരോധനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Also Read: ഒഡീഷ ട്രെയിൻ ദുരന്തം: മുസ്ലിം എഞ്ചിനീയർ ഒളിവിലാണ് എന്ന വ്യാജ പ്രചരണത്തിനെതിരെ റെയിൽവേ
അതെ സമയം, ഉച്ച വിശ്രമ നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍പ്പിട സമുച്ചയ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് പുറമേ, സ്വകാര്യ ഭവന നിര്‍മ്മാണ പ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നിയമലംഘനങ്ങള്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here