കുവൈറ്റില്‍ കെട്ടിടങ്ങളുടെ പരിശോധന കര്‍ശനമാക്കുന്നു; ഹോട്ട്‌ലൈനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി

കുവൈറ്റില്‍ കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കുവൈത്തിലെ കെട്ടിടങ്ങളിലെ നിയമലംഘനം പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാനായി ഹോട്ട്‌ലൈന്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ്ഹ വ്യക്തമാക്കി.

ALSO READ:  ഏകീകൃത കുർബാന തർക്കം; സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് ചേരും

നടപടികള്‍ വേഗത്തിലെടുക്കാന്‍ ഇത് സഹായിക്കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന് പിന്നാലെ ആഭ്യാന്തരമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രി ഡോ.നൂറ അല്‍-മഷയും പരിശോധനയില്‍ പങ്കെടുത്തു.

ഉപയോഗിച്ച് ഒഴിവാക്കിയ വസ്തുക്കള്‍ കെട്ടിടങ്ങളുടെ ബേസ്‌മെന്റിലോ പരിസരങ്ങളിലോ സൂക്ഷിച്ചാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. അതിനിടെ കഴിഞ്ഞ പത്ത് മാസത്തിനിടെ ക്രമക്കേട് കണ്ടെത്തിയ 568 കെട്ടിടങ്ങളിലെ ബേസ്‌മെന്റുകള്‍ അടച്ചുപൂട്ടിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

ALSO READ: ‘കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കേണ്ട മാർഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ’, യുപിയിൽ യൂട്യൂബറായ യുവതി അറസ്റ്റിൽ

189 ബേസ്‌മെന്റുകളില്‍ അനധികൃതമായി സൂക്ഷിച്ച സാധനങ്ങള്‍ നീക്കി. അനധികൃതമായി താമസിപ്പിച്ചവരെ ഒഴിപ്പിച്ചു. അതേസമയം അപകടത്തിപ്പെട്ടവര്‍ക്കായി ധനസമാഹരണം നടത്താന്‍ ചാരിറ്റി സൊസൈറ്റികള്‍ക്ക് സമൂഹ്യകാര്യ വകുപ്പ് അനുമതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News