ഷോപ്പിങ് സെന്ററില്‍ കൂട്ടമായെത്തി അടിപിടിയുണ്ടാക്കി; വിദേശികള്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്

മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ ഖുറൈന്‍ പ്രദേശത്തുള്ള ഒരു ഷോപ്പിങ് സെന്ററില്‍ കൂട്ടമായെത്തി അടിപിടിയുണ്ടാക്കിയ 10 പ്രവാസികളെ കുവൈറ്റ് നാടുകടത്തും. രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും നിയമലംഘകര്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കുന്നതിനിടെയാണിത്.

also read :കൊച്ചിയില്‍ അടച്ചിട്ട ചായക്കടയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഡസന്‍ കണക്കിന് ചെറുപ്പക്കാര്‍ കസേരകളും മേശകളും എടുത്ത് അക്രമം നടത്തുന്നതിന്റെ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്കെതിരേയാണ് നടപടി വരുന്നത്. ഈജിപ്ഷ്യന്‍ പ്രവാസികളാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വീഡിയോ പരിശോധിച്ചു, കൂട്ടക്കലഹത്തില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ 10 ഈജിപ്ഷ്യന്‍ പ്രവാസികള്‍ അക്രമം നടത്തിയതായി കണ്ടെത്തിയെന്നും അവരെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് തീരുമാനമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി വാര്‍ത്തയില്‍ പറയുന്നു.

also read :കാറിൽ നിയന്ത്രണമുള്ള ഗുളികകൾ സൂക്ഷിച്ചു; സൗദിയിൽ മലയാളി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News