കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പടെ 45 ഇന്ത്യക്കാരുടെ മൃതദേഹവും വഹിച്ചുള്ള സൈനിക വിമാനം രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരിയിലെത്തും.മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലെത്തിക്കാന്‍ പ്രത്യേകം ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കുവൈറ്റിന്റെ തീപ്പിടുത്ത ദുരന്തത്തില്‍ മരണമടഞ്ഞവരെയും വഹിച്ചുളള വിമാനം ഇന്ത്യയിലേക്ക് പുലര്‍ച്ചെ 1.15 ഓടെയാണ് യാത്ര തിരിച്ചത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന വിമാനം അവിടുന്ന് ദില്ലിക്ക് തിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കൊച്ചിയിലും ദില്ലിയിലും വച്ച് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹങ്ങള്‍ കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തിലെത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും ഇന്ത്യന്‍ അമ്പാസിഡറും ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങള്‍ അയക്കുന്നതിലുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്. അതോടൊപ്പം കുവൈറ്റിലെ വിവിധ സംഘടനകളും സജീവമായി രംഗത്തുണ്ടായിരുന്നു.
ALSO READ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതി യോഗം; പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം
അപകടത്തില്‍ 24 മലയാളികളടക്കം 45 ഇന്ത്യക്കാരുടെ മരണമാണ് സ്ഥിരീകരിച്ചത്. മുപ്പതോളം ആളുകള്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. എന്നാല്‍ ഇവരുടെ പരിക്ക് സാരമുളളതല്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന്‌പേര് റിമാന്‍ഡിലായിട്ടുണ്ട്. ഒരു സ്വദേശിയും രണ്ട് പ്രവാസികളുമാണ് പിടിയിലായതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇവരെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here