കുവൈറ്റ് ദുരന്തം; കോട്ടയം സ്വദേശികളായ രണ്ട് പേരുടെയും തിരുവല്ല സ്വദേശിയുടെയും സംസ്‌കാരം ഇന്ന്

കുവൈറ്റ് തീപിടിത്തില്‍ മരിച്ച കോട്ടയം സ്വദേശികളായ രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മരിച്ച പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 4 മണിക്ക് പായിപ്പാട് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും.മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ALSO READ:ഏകീകൃത കുര്‍ബാന തര്‍ക്കം; സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വിമതവിഭാഗത്തിന്റെ പ്രതിഷേധം

കുവൈറ്റ് അപകടത്തില്‍ മരിച്ച തിരുവല്ല സ്വദേശി തോമസ് സി ഉമ്മന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസിന്റെയും മല്ലപ്പള്ളി സ്വദേശി സിബിന്‍ എബ്രഹാമിന്റെയും സംസ്‌കാരം തിങ്കളാഴ്ചയും നടക്കും.

ALSO READ:സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസ്; പ്രധാന പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News