കുവൈറ്റ് ദുരന്തം; തമിഴ്‌നാട് – കര്‍ണാടക സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിക്കും

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 31 പേരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിക്കും. 23 മലയാളികള്‍, 7 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തുന്നത്. ഒരു ആംബുലസിന് ഒരു പൊലീസ് വാഹനം വീട് വരെ അകമ്പടി നല്‍കും

തമിഴ് നാട്ടിലേക്കുള്ള വാഹനങ്ങളും എത്തിച്ചിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കി. അന്തിമോപചാരം അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ALSO READ: കുവൈറ്റ് ദുരന്തം; ഇന്ത്യക്കാരുടെ മൃതദേഹം വഹിച്ചുള്ള വ്യോമസേന വിമാനം നെടുമ്പാശ്ശേരിയിലെത്തും

തീപിടിത്തത്തില്‍ മലപ്പുറം ജില്ലയിലെ രണ്ടുപേരാണ് മരിച്ചത്. തിരൂര്‍ കൂട്ടായി സ്വദേശി നൂഹും, പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയനുമാണ് ജീവന്‍ നഷ്ടമായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നുതന്നെ സംസ്‌കരിക്കും.

ദുരന്തത്തില്‍ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹങള്‍ ഇന്ന് കൊല്ലത്ത് എത്തിക്കും.കൊല്ലം മതിലില്‍ സ്വദേശി സുമേഷ്.പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍ജോര്‍ജ്,വെളിച്ചിക്കാല സ്വദേശി ലൂകോസ്, ശൂരനാട് സ്വദേശി ഷെമീര്‍ എന്നിവരാണ് മരിച്ചത്.

ALSO READ: ‘കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം തെറ്റ്’, മരണപ്പെട്ടതും, ചികിത്സയിൽ കഴിയുന്നതും നമ്മളുടെ ആളുകൾ; സർക്കാർ കൂടെയുണ്ട്: മന്ത്രി വീണാ ജോർജ്

കുവൈറ്റില്‍ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്റെയും പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസിന്റെയും സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ സംസ്‌കാരം നാളെ നടത്തും. ഇന്ന് നാട്ടിലെത്തിക്കുന്ന മൂന്നുപേരുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News