കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. പരുക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചു. എന്നാൽ ഏത് രാജ്യക്കാരനാണ് മരിച്ചതെന്ന് വ്യക്തമല്ല.
കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തത്. ബിഹാറുകാരാനാണ് മരിച്ചതെന്നാണ് നിഗമനം. മരിച്ച മറ്റൊരാളുടെ മൃതദേഹം ഡിഎൻഎ പരിശോധനഫലം ലഭിച്ചശേഷം നാട്ടിലേക്ക് കൊണ്ടുവരും.
ALSO READ: ഉത്തരാഖണ്ഡില്‍ തീയണയ്ക്കുന്നതിനിടയില്‍ നാലു ഫോറസ്റ്റ് ജീവനക്കാര്‍ കൊല്ലപ്പെട്ടു
അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈറ്റ് ധന സഹായം പ്രഖ്യാപിച്ചു. മരിച്ച 49 പേരുടെ കുടുംബങ്ങള്‍ക്ക് നിശ്ചിത തുക അനുവദിക്കാനാണ് കുവൈറ്റ് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടത്. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: കുവൈറ്റ് ദുരന്തം; തമിഴ്‌നാട് – കര്‍ണാടക സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിക്കും
അതേസമയം കുവൈറ്റിലെ താമസ കെട്ടിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി അധികൃതര്‍. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍-സബാഹ് പരിശോധന കാമ്പയിന് നേതൃത്വം നല്‍കി. അല്‍-മംഗഫ്, അല്‍-മഹ്ബൂല, ഖൈത്താന്‍, ജിലീബ് അല്‍-ഷുയൂഖ് എന്നിവിടങ്ങളില്‍ ആണ് പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് ഫയര്‍ഫോഴ്സ്, വൈദ്യുതി, ജല മന്ത്രാലയം, മാനവശേഷിക്കായുള്ള പബ്ലിക് അതോറിറ്റി എന്നിവ പരിശോധനയില്‍ പങ്കാളികളായി.
മംഗഫില്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 189 ബേസ്‌മെന്റുകളില്‍ അനധികൃതമായി താമസിപ്പിച്ചവരെ ഒഴിപ്പിച്ചു . മുനിസിപ്പാലിറ്റി അധികൃതരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here