കുവൈറ്റ് ദുരന്തം; മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുവൈറ്റ്

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായി വിമാനം തയ്യാറാക്കാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഫഹദ് യൂസഫ് നിര്‍ദേശം നല്‍കി.

ALSO READ:കുവൈറ്റ് തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റില്‍

അതേസമയം കുവൈറ്റ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റിലെത്തി. പരിക്കേറ്റവരുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് വിദേശകാര്യ സഹമന്ത്രി കുവൈറ്റില്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ജാബര്‍ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മരണപ്പെട്ട ആളുകളുടെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ വേഗത്തില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ:കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ച് എംഎ യൂസഫലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News