കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ച് എംഎ യൂസഫലി

കുവൈറ്റിലെ മംഗഫ് ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി 5 ലക്ഷം രൂപ വീതം ആശ്വാസധനം നല്‍കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ യൂസഫലി അറിയിച്ചു. നോര്‍ക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങള്‍ക്ക് നല്‍കുക.

ALSO READ:കുവൈറ്റ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ തിരിച്ചറിഞ്ഞത് 19 മലയാളികളെ

ദുരന്തത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തിയ യൂസഫലി പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ALSO READ:കുവൈറ്റിലെ തീപിടിത്തം: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News