കുവൈറ്റില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് നീക്കം. വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റില്‍ എത്തിയിട്ടുണ്ട്.
ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനായി വ്യോമസേനാ വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ആശുപത്രികളിലായാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദില്ലിയിലെ വിദേശകാര്യ മന്ത്രാലയം ഓഫീസില്‍ ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെത്തിയ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ധനസഹായം അടിയന്തരമായി നല്‍കും.
ALSO READ:‘ഇന്ത്യയെ മതരാഷ്ട്രമാക്കാനുളള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കുവൈറ്റ് വിദേശകാര്യ സഹമന്ത്രി അബ്ദുളള അലി അല്‍ യഹിയയുമായും സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തീപിടിത്തത്തിന് കാരണമായത് നിയമലംഘനം തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചെലവ് ചുരുക്കാനായി സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ നിരവധി തൊഴിലാളികളെ പാര്‍പ്പിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്നും കുവൈറ്റ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here