കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി

കുവൈറ്റ് എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കമ്പനി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 8 ലക്ഷം വീതം നല്‍കുമെന്ന് എന്‍ബിടിസി മാനേജ്മെന്റ് അറിയിച്ചു. ആശ്രിതര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു.

ALSO READ:കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ തമിഴ്‌നാട് സ്വദേശികളും

മരണപ്പെട്ടവരുടെ ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാന്‍ ഗവണ്‍മെന്റുകളോടും എംബസിയോടും കൂടെ ചേര്‍ന്ന് പരിശ്രമിക്കുകയാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങളും, പരിരക്ഷയും, ആശ്രിതര്‍ക്ക് ജോലി എന്നിവ ഉത്തരവാദിത്വബോധപൂര്‍വ്വം കമ്പനി നിര്‍വഹിക്കും. ഉറ്റവരുടെ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കൊപ്പം കമ്പനിയും ചേര്‍ന്നുനില്‍ക്കുന്നതായി എന്‍ബിടിസി മാനേജ്മെന്റ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ALSO READ:കുവൈറ്റ് ദുരന്തം; 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News