കുവൈറ്റിലെ ദുരന്തത്തില്‍ 24 പേര്‍ മരിച്ചതായി നോര്‍ക്ക. 24 മലയാളികള്‍ മരിച്ചെന്നത് സ്ഥിരീകരിക്കാത്ത കണക്കാണെന്ന് നോര്‍ക്ക അറിയിച്ചു. മരിച്ചതില്‍ 22 മലയാളികളെയും തിരിച്ചറിഞ്ഞു. ഏഴ് മലയാളികളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. അതേസമയം മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. കുവൈറ്റ് സര്‍ക്കാരുമായി ചേര്‍ന്ന് എല്ലാ ശ്രമവും നടത്തും. തുടര്‍ സഹായം ചര്‍ച്ച ചെയ്യുമെന്നും നോര്‍ക്ക സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ALSO READ:കുവൈറ്റ് ദുരന്തം; മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുവൈറ്റ്
മരിച്ച 49 പേരില്‍ 43 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിലെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് എത്തിക്കുമെന്നും ഇതിനായി പ്രത്യേക വിമാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും നോര്‍ക്ക സെക്രട്ടറി അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സ അവിടെ തന്നെ തുടരും. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കുമെന്നും നോര്‍ക്ക സെക്രട്ടറി അറിയിച്ചു.
ALSO READ:കുവൈറ്റ് തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here