സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയവുമായി കുവൈറ്റ്

കുവൈറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഫ്ലെക്സിബിൾ ജോലി സമയം . ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിർദേശം. നിർദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിലിൻറെ അംഗീകാരവും ലഭിച്ചു. ജീവനക്കാർക്കായി പ്രതിദിനം ഏഴു മണിക്കൂറായാണ് പ്രവൃത്തി സമയം മാറ്റിയിരിക്കുന്നത്. ഇത് പ്രകാരം രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയുള്ള സമയങ്ങൾക്കിടയിൽ ഓഫീസുകള്‍ തുടങ്ങും. ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഉച്ചക്ക് ഒന്നര മുതല്‍ വൈകീട്ട് മൂന്നര വരെയുള്ള സമയത്തിനുള്ളിൽ ജോലികൾ അവസാനിക്കും. മാത്രമല്ല, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയിടങ്ങളിൽ ആവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കും ജോലിയുടെ സ്വഭാവമനുസരിച്ച് സർക്കാർ കാര്യലയങ്ങളിലെ മേധാവികള്‍ക്ക് അനുയോജ്യമായ പ്രവൃത്തി സമയം നിർണ്ണയിക്കാവുന്നതാണ്.

ALSO READ: മണിപ്പൂരിലെ തീ മോദി സര്‍ക്കാര്‍ നൂഹ് വരെ എത്തിച്ചു; കേന്ദ്രത്തെ വിമര്‍ശിച്ച് മല്ലികാർജുൻ ഖാർഗെ

ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിവസങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിക്കും. മാത്രമല്ല രാജ്യത്തെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ALSO READ: സമസ്തയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം ചെറുക്കും; സുന്നി നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News